Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shed Its

Wayanad

ാ​ട് വെട്ടിത്തെളിച്ചില്ല; ക​ർ​ഷ​ക​ർ ദുരിതത്തിൽ

പു​ൽ​പ്പ​ള്ളി: മേ​ഖ​ല​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​ൻ ന​ട​പ​ടി​വേ​ണ​മെ​ന്ന് ആ​വ​ശ്യം.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന​ത് മൂ​ലം കാ​ട്ടു​പ​ന്നി​ക​ളു​ടേ​യും മ​റ്റും ശ​ല്യം വ​ർ​ധി​ച്ചു. ഇ​താ​ണ് ഈ ​മേ​ഖ​ല​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​ച്ച​തോ​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

ജ​ന​വാ​സ മേ​ഖ​ല​യാ​യ​തി​നാ​ൽ കാ​ടു​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ന​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കു​ന്നു​ക​ൾ നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഹെ​ക്ട​ർ ക​ണ​ക്കി​ന് ഭൂ​മി​ക​ളാ​ണ് കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന​ത്.

ജി​ല്ല​യ്ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​ർ വാ​ങ്ങി​ക്കൂ​ട്ടി​യ ഭൂ​മി​ക​ളാ​ണ് ഏ​റെ​യും കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന​ത്. ഭൂ​മി​യു​ടെ കൈ​വ​ശ​ക്കാ​ർ​ക്ക് പ​ഞ്ചാ​യ​ത്തോ റ​വ​ന്യു വ​കു​പ്പോ നോ​ട്ടീ​സ് ന​ൽ​കി പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. ഇ​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു

Latest News

Corehub Up